സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ പരിചരണത്തിനായി എം.റ്റി.സി.പി, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 29, 30, ആഗസ്റ്റ് ഒന്ന് തീയതികളില്‍ പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ജൂലൈ 29ന് പുലയനാര്‍ക്കോട്ടയിലെ കെയര്‍ഹോമിലേക്കും 30ന് ആശാഭവന്‍ ഓള്‍ഡേജ് ഹോം, പൂജപ്പുര വികലാംഗസദനം എന്നിവിടങ്ങളിലേക്കും ആഗസ്റ്റ് ഒന്നിന് ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലേക്കുമാണ് അഭിമുഖം. എം.റ്റി.സി.പി തസ്തികയിലേക്ക് രാവിലെ 10നും ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.

ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവര്‍ക്കും പ്രത്യേക പരിഗണന നല്‍കും. കിടപ്പ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ പരിചരിക്കാന്‍ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. പ്രായപരിധി 50 വയസ്. അപേക്ഷകര്‍ വയസ്, വിദ്യഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പൂജപ്പുര ജില്ലാ സാമൂഹിക നീതി ഓഫീസില്‍ നിശ്ചിത സമയത്തിന് അരമണിക്കൂര്‍ മുമ്പ് എത്തിച്ചേരണം. മള്‍ട്ടി ടാസ്‌ക് ജീവനക്കാര്‍ എട്ടാംക്ലാസ് പാസായിരിക്കണം. ജെ.പി.എന്‍.എച്ച് ജീവനക്കാര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യയോഗ്യതയും ജെ.പി.എന്‍.എച്ച് കോഴ്‌സും പൂര്‍ത്തിയാക്കിയിരിക്കണം. യഥാക്രമം 18,390 രൂപ, 24,520 രൂപയാണ് വേതനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2343241, ഇമെയില്‍: dswotvmswa@gmail.com.