2022-23 വര്‍ഷത്തേയ്ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ തസ്തികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞടുക്കുന്നതിന് ഓഗസ്റ്റ് 10 ന് ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എസ്. എസ്. എല്‍. സി. സര്‍ട്ടിഫിക്കറ്റ് (പ്രായം തെളിയിക്കുന്നതിന്), ജാതി സര്‍ട്ടിഫിക്കറ്റ് (സാധുതയുള്ളത്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. (രാവിലെ ബി.ടെക്/ ഡിപ്ളോമ യോഗ്യതയുള്ളവരും, ഉച്ചകഴിഞ്ഞ് – ഐ. റ്റി. ഐ. യോഗ്യതയുള്ളവരും ഹാജരാകണം) ഫോണ്‍- 04862-296297.
