സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

വനിതാശിശു വികസന വകുപ്പിലെ വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (സ്ത്രീകള്‍ മാത്രം, റസിഡന്‍ഷ്യല്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 25-45. ഹോണറേറിയം-22,000 രൂപ. യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം, സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുളള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുളള പരിചയം അഭിലഷണീയം. അപേക്ഷകള്‍ ഓഗസ്റ്റ് 16ന് വൈകുന്നേരം 5 മണിക്ക് മുമ്പായി വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, ബി ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട്-20 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0495 2371343.

നാഷണല്‍ ലോക് അദാലത്ത് 13ന്

കേരള ലീഗല്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 13 ന് ജില്ലാ കോടതിയില്‍ രാവിലെ 10 മണിക്ക് നാഷണല്‍ ലോക് അദാലത്ത് നടക്കും. കോടതികളില്‍ നിലവിലുളള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തുതീര്‍പ്പിനായി പരിഗണിക്കും. നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സിവില്‍ കേസുകള്‍ വാഹനാപകട കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പ സംബന്ധമായ കേസുകള്‍ തുടങ്ങിയവയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് നമ്പറുകളില്‍ ബന്ധപ്പെടാം. കോഴിക്കോട്- 0495 2365048, 04952366044, കൊയിലാണ്ടി- 7012763430, വടകര- 0496 2515251

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് കോഴിക്കോട് സെന്ററില്‍ കേന്ദ്രത്തില്‍ തുടങ്ങുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ), പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡി.സി.എ(എസ്) ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ എക്കൗണ്ടിങ് ആന്‍ഡ് ടാലി, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) എന്നീ കോഴ്‌സ്‌കള്‍ക്കായി അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2720250.

റേഷന്‍ കൈപ്പറ്റണം

ഓണത്തോടനുബന്ധിച്ച് എല്ലാ (എഎവൈ) മഞ്ഞകാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം പഞ്ചസാര ആഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചിട്ടുണ്ട്. അധികമായി അനുവദിച്ച ഒരു കിലോഗ്രാം പഞ്ചസാര കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ ഏഴിനകം റേഷന്‍കടയില്‍ നിന്നും കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

യോഗ പരിശീലക നിയമനം

ജില്ലയില്‍ വനിത ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളായ ഗവ. ആഫ്റ്റര്‍ കെയര്‍ ഹോം, ഗവ. മഹിളാ മന്ദിരം, ഗവ. ഷോര്‍ട്ട് സ്റ്റേ ഹോം എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് യോഗ പരിശീലകരെ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് ഓഗസ്റ്റ് 23 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഓഗസ്റ്റ് 25 ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സില്‍ രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്-0495 2370750, 9188969212.

ഗ്ലൂക്കോമീറ്റര്‍ വിതരണം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും 60 വയസ്സിനു മുകളില്‍ പ്രായമുളളവരുമായ പ്രമേഹബാധിതരായ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നു. ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് സുനീതി വെബ്‌പോര്‍ട്ടറിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍- 0495 2371911.

പ്രവാസികള്‍ക്കായി റിട്ടേണ്‍ വായ്പാ പദ്ധതി

സര്‍ക്കാരിന്റെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി / മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദേശത്ത് നിന്നും മടങ്ങി വന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടപ്പിലാക്കുന്ന റിട്ടേണ്‍ വായ്പാ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. 6 ശതമാനം മുതല്‍ 8 വരെ പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് (www.norksroots.org) വഴിയോ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ www.ksbcdc.com വെബ്സൈറ്റ് വഴിയോ വഴിയോ അപേക്ഷ ഫോറം ഡൌണ്‍ലോഡ് ചെയ്യാം. വിശദവിവരങ്ങള്‍ക്ക്- 0495 2701800.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ റൂട്രോണിക്‌സിന്റെ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, ഹാര്‍ഡ്വെയര്‍, ഡി.ടി.പി, ഡാറ്റ എന്‍ട്രി, ടാലി, ഫോട്ടോഷോപ്പ്, വെബ് ഡിസൈനിങ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് ഫീസില്‍ ഇളവുണ്ട്. ഫോണ്‍- 8891370026, 0495 2370026.

വനംവകുപ്പ് ഫയല്‍ അദാലത്ത് നാളെ (ആഗസ്റ്റ് 11)

വനംവകുപ്പില്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഫയലുകളില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് നാളെ (ആഗസ്റ്റ് 11) രാവിലെ 11 മണിക്ക് കോഴിക്കോട് മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്സില്‍ അദാലത്ത് നടത്തും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി പരമാവധി ഫയലുകള്‍ തീര്‍പ്പാക്കുന്നതിനാണ് നടപടി. കണ്ണൂര്‍ ഫോറസ്റ്റ് സര്‍ക്കിള്‍ പരിധിയിലെ ഡിവിഷനുകളില്‍ ഉള്ള പരമാവധി അപേക്ഷകള്‍ തീര്‍പ്പാക്കി കൊണ്ടുള്ള പ്രഖ്യാപനം അദാലത്തിനുശേഷം മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തും.

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് കലാ കായിക അക്കാദമിക്ക് രംഗത്തെ മികവിന് സ്‌പെഷ്യല്‍ റിവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബന്‍ 30 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0495 2767213.