വരയാലില്‍ -മേടക്കര -കളത്തും കണ്ടി താഴെ കനാല്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം അഡ്വ. കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് ബാബുരാജ് മുഖ്യാതിഥിയായി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു മീത്തില്‍, കക്കോടി ഇറിഗേഷന്‍ എ.ഇ പ്രമിത, കെവൈഐ പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയരാജന്‍ കണിയേരി, പഞ്ചായത്തംഗം കെ.ശകുന്തള എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം വാസവന്‍ പൊയിലില്‍ സ്വാഗതവും റോഡ് കമ്മറ്റി കണ്‍വീനര്‍ രാധാകൃഷ്ണന്‍ മേടക്കര നന്ദിയും പറഞ്ഞു.