സ്വതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയതലത്തില്‍ നടത്തിയ ഹര് ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി വീടുകളില്‍ പതാകയുയര്‍ത്തിയ കുട്ടികള്‍ക്ക് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ചൈല്ഡ്ലൈന് ജില്ലാകേന്ദ്രം വിതരണം ചെയ്തു. മൂരിക്കാപ്പ് ജി.ഡബ്യു.എല്‍.പി സ്കൂളില്‍ വേങ്ങപ്പളളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പഴുപ്പത്തൂര്‍ ജി.എല്‍.പി സ്കൂളില്‍ വാര്‍ഡ് കൗണ്‍സിലര്‍ മേഴ്സി മാത്യു, മഞ്ഞൂറ ജി.എല്‍.പി സ്കൂളില്‍ ഹെഡ്മാസ്റ്റര് എം.ജി. ഉണ്ണി, എടപ്പെട്ടി ജി.എല്‍.പി സ്കൂളില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, കക്കടംകുന്ന് ജി.എല്‍.പി സ്കൂളില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.കെ. ബാലകൃഷ്ണന്, പാണ്ടിക്കടവ് ജി.എല്‍.പി സ്കൂളില്‍ നടന്ന പരിപാടിയില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് ജംഷീറ ശിഹാബ് എന്നിവരും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
വിവിധ സ്ഥങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് ചൈല്ഡ്ലൈന് ഡയറക്ടര്‍ സി.കെ. ദിനേശന്, കോ-ഓഡിനേറ്റര്‍ പി.ടി. അനഘ, ടീം അംഗങ്ങളായ ലില്ലി തോമസ്, പി.കെ. സതീഷ് കുമാര്‍, സി.എ. അബ്ദുള്‍ ഷമീര്‍, ടി.എ. ലക്ഷമണ്, ജിന്‍സി എലിസബത്ത്, പി.വി. സബിത, കെ.ആര്. റീജ, ഡെന്‍സില്‍ ജോസഫ്, ശ്രേയസ്സ് തദ്ദേവൂസ്, വളണ്ടിയര്‍മാരായ കെ.പി. മുനീര്‍, വി.കെ. ഗൗരി, അനഘ, അഞ്ജു എന്നിവര്‍ നേതൃത്വം നല്കി.
