കേരളത്തിലെ പ്രളയബാധിതമേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യോമനിരീക്ഷണം നടത്തി. രാവിലെ തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ നിന്നും കൊച്ചിയിലെ ഐ. എൻ. എസ് ഗരുഡ നേവൽ എയർപോർട്ടിലെത്തിയ അദ്ദേഹം ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ സംബന്ധിച്ച ശേഷമാണ് ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങളുടെ വ്യോമനിരീക്ഷണം നടത്തിയത്. തുടർന്ന് നാവിക സേന വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങി.
