സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 8281616255, 8281616256, 8281616257,18004255313, 8289940616, എന്നിവയാണ് വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍. 9495998258 എന്ന വാട്‌സാപ്പ് നമ്പരും പ്രവര്‍ത്തനസജ്ജമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ചീഫ് എന്‍ജിനിയര്‍മാരുടെ ഓഫീസിലും എല്ലാ ജില്ലാ സര്‍ക്കിള്‍ ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 8547638230(തിരുവനന്തപുരം), 0484 2361369(കൊച്ചി), 8281597985(കോഴിക്കോട്) എന്നിവയാണ് ചീഫ് എന്‍ജിനീയര്‍ ഓഫിസുകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍.
ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ജില്ലാഭരണകൂടവുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് കുടിവെള്ളമെത്തിക്കാന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കൂടി അംഗങ്ങളായ ജലസംഘങ്ങള്‍ പ്രവര്‍ത്തിക്കും. ഇതിനായി എല്ലാ ജില്ലകളിലും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നോഡല്‍ ഓഫിസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. നോഡല്‍ ഓഫിസര്‍മാരുടെ മൊബൈല്‍ നമ്പരുകള്‍: തിരുവനന്തപുരം-9447797878, കൊല്ലം-8547638018, പത്തനംതിട്ട-8547638027, ആലപ്പുഴ-8547638043, കോട്ടയം-8547638029, ഇടുക്കി-8547638451, എറണാകുളം-9496044422, തൃശൂര്‍-8547638071, പാലക്കാട് 8547638023, മലപ്പുറം-8547638062, കോഴിക്കോട് 8547638024, വയനാട് 8547638058, കണ്ണൂര്‍ 8547638025, കാസര്‍കോട് 8547638039.
എത്തിപ്പെടാന്‍ കഴിയുന്ന എല്ലാ കേന്ദ്രങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ടാങ്കര്‍ ലോറിക്കോ മറ്റു വാഹനങ്ങള്‍ക്കോ ചെന്നെത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ വഞ്ചി, ബോട്ട് മാര്‍ഗങ്ങളിലൂടെ കുടിവെള്ളമെത്തിക്കാനും ശ്രമിക്കും. ജലവിതരണശൃംഖലയുള്ള സ്ഥലങ്ങളില്‍ മാത്രമായൊതുക്കാതെ കേരളമാകെ കുടിവെള്ളമെത്തിക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
പ്രളയജലം താഴുന്നതോടുകൂടി പ്രവര്‍ത്തനരഹിതമായ കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കും. പ്രളയബാധിത സാഹചര്യത്തില്‍ കുടിവെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കാനും പാഴാക്കാതെ ഉപയോഗം പരിമിതപ്പെടുത്താനും വാട്ടര്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.