കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുനൽകുന്നതിനായി പ്രത്യേക കൺട്രോൾ റൂം തുറന്നതായി ഫിഷറീസ് മേഖലാ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കമലേശ്വരത്തുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലും വിഴിഞ്ഞത്തെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലുമാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൺട്രോൾ റൂം നമ്പറുകൾ: കമലേശ്വരം- 0471 2450773, വിഴിഞ്ഞം- 0471 2480335