ഓണം ഖാദിമേള പുല്‍പ്പള്ളിയില്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ നടക്കുന്ന മേള പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആദ്യവില്പന പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസില്‍ നിന്നും ബേബി കൈനിക്കുടി ഏറ്റുവാങ്ങി. പ്രോജക്ട് ഓഫീസര്‍ എം ആയിഷ, മാനേജര്‍ പി.എച്ച് വൈശാഖ്, എന്നിവര്‍ സംസാരിച്ചു. മേളയില്‍ എല്ലാ ഖാദി തുണിത്തരങ്ങള്‍ക്കും 30 ശതമാനം കിഴിവ് ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 7 ന് സമാപിക്കും.
