സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാന വനിത കമ്മീഷനും ഐ. സി. ഡി. എസ്. അടിമാലിയും സംയുക്തമായി നിയമ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. അടിമാലി വിക്ടറി ഓഡിറ്റോറിയത്തില്‍ നടത്തിയ ശില്‍പ്പശാല വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സൗമ്യ അനില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. ഡി. ഷാജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ റൂബി സജി, മേരി തോമസ്, എം.എസ് ചന്ദ്രന്‍, സി. ഡി. പി. ഒ. റഷീദ, ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍ ഷിജിമോള്‍, അങ്കണവാടി ജീവനക്കാരി ഷിനി കെ. പി. തുടങ്ങിയവര്‍ സംസാരിച്ചു. അങ്കണവാടി ജീവനക്കാരും ജാഗ്രതാ സമിതി അംഗങ്ങളും ശില്‍പ്പശാലയില്‍ സംബന്ധിച്ചു.
