ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് അടിമാലിയില്‍ നടത്തിയ കര്‍ഷക ദിനാഘോത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ നിര്‍വ്വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തിയ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കൃഷിദര്‍ശന്‍ വിളംബര ജാഥയും കാര്‍ഷിക സെമിനാറും നടത്തി. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ.് സിയാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, അടിമാലി കൃഷി ഓഫീസര്‍ ഇ. കെ. ഷാജി, മറ്റ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ഷിക വികസനസമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടിമാലി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഐ.വി കോശി കാര്‍ഷിക സെമിനാര്‍ നയിച്ചു

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ ചടങ്ങില്‍ കൃഷിദര്‍ശന്‍ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില്‍ എസ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷി ഓഫീസര്‍ ജെ. ജയന്തി, കൃഷിവകുപ്പുദ്യോഗസ്ഥര്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. വിളംബര ജാഥയും സംഘടിപ്പിച്ചു.

പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി. പ്രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കര്‍ഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.