കൃഷി വകുപ്പിന്റെ മാർക്കറ്റിങ് വിഭാഗവുമായി ബന്ധപ്പെട്ടുള്ള അഗ്മാർക്ക് നെറ്റ് നോഡ് പദ്ധതിയുടെ ഭാഗമായി കോട്ടയം മാർക്കറ്റിൽനിന്ന് വിലവിവരങ്ങൾ, അളവ് എന്നിവ ശേഖരിക്കുന്നതിലേക്ക് കോട്ടയം നഗരസഭാ പരിധിയിൽ താമസിക്കുന്ന തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. പ്രതിമാസം 3500 രൂപ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവർ ഓഗസ്റ്റ് 25നകം പ്രിൻസിപ്പൽ കൃഷി ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 9383470714