ആഗസ്ത് മാസത്തെ മുഴുവൻ ശമ്പളവും ഉത്സവബത്തയും നൽകി മാതൃകയായി
.സ്വാതന്ത്ര്യത്തിന്റെ എഴുപത്തിരണ്ടാം പിറന്നാളിൽ ദുരിതബാധിതർക്ക് സാന്ത്വനമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ.
അധ്യാപക രക്ഷാകർത്തക സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘കേരളത്തിന്റെ കണ്ണീരൊപ്പാൻ മേലാങ്കോട്ട് ‘ പദ്ധതിയിലൂടെ കാലവർഷ കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേരള സർക്കാർ തുടക്കമിട്ട പദ്ധതിയിൽ സാമ്പത്തികമായും നിത്യോപയോഗ സാധനങ്ങൾ സമാഹരിച്ചും പിന്തുണയേകാൻ തുടക്കമായി.
സ്കൂൾ പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ ആഗസ്ത് മാസത്തെ മുഴുവൻ ശമ്പളവും ഉത്സവബത്തയുമടക്കം 80660രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.നഗരസഭാ ചെയർമാൻ വി.വി.രമേശൻ ഏറ്റുവാങ്ങി.ചെയർമാന്റെ സംഭാവനയും ഇതോടൊപ്പം നൽകി.സ്കൂൾ അധ്യാപകൻ പി.കുഞ്ഞിക്കണ്ണനും കുടുംബവും ഉത്സവബത്ത സംഭാവനയായി നൽകി.അഡ്വ.ടി.കെ.സുധാകരൻ, പി.ടി.എ.പ്രസിഡന്റ് കെ.വി.സുഗതൻ, വൈസ് പ്രസിഡണ്ട് ജി.ജയൻ, ജയൻ മാങ്ങാട് ,വിൻസന്റ്അഗസ്റ്റിൻഎന്നിവർ ആദ്യ ഗഡു നൽകി.