വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപം നിർമ്മിച്ച ‘വി കെയർ’ വനിത മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഇ.സി.ജി ഉൾപ്പെടെയുള്ള പരിശോധനകൾ ഇവിടെ ചെയ്യാനാകും.
ബ്ലോക്ക് പഞ്ചായത്തിന്റെ എസ്.സി. ഫണ്ടിൽനിന്ന് 8,12,000 രൂപ ചെലവഴിച്ചാണ് ലാബും അനുബന്ധ ഉപകരണങ്ങളും ഒരുക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷനായി. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാ ബീഗം, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീകല ഹരി, ഗീത എസ്. പിള്ള, ശ്രീജിത്ത് വെള്ളാവൂർ, വർഗീസ് ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം എ.എച്ച്. ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
