പുതുക്കി നിര്‍മിച്ച പെരുനാട് സപ്ലൈകോയുടെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  യോഗത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ ആദ്യ വില്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.എസ്. ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഡി. ശ്രീകല, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, സപ്ലൈകോ കോട്ടയം മേഖല മാനേജര്‍ എം. സുല്‍ഫിക്കര്‍, എം. എസ്. ശ്യാം, റോബിന്‍ കെ. തോമസ്, സി. സുരേഷ്, എം.സി. രാമചന്ദ്രന്‍, വിജയമോഹന്‍ എന്നിവര്‍ സംസാരിച്ചു.