കഴിഞ്ഞ രണ്ടു ദിവസങ്ങളായി 6 .8 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് തിരുവനന്തപുരം വിമാനത്താവളം വഴി ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തിച്ചത്. പത്തനംതിട്ട, ചെങ്ങന്നൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നിവടങ്ങളിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കി . 80,000 വാട്ടര്‍ ബോട്ടിലുകള്‍, 68000 ഭക്ഷണ പാക്കറ്റുകള്‍, മറ്റ് ആവശ്യവസ്തുക്കള്‍ എന്നിവ ഐ എന്‍ എസ് ഗരുഡയുടെ സേവനം പ്രയോജനപ്പെടുത്തി ദുരിത പ്രദേശങ്ങളില്‍ എത്തിക്കാനായി. തലസ്ഥാനജില്ലയില്‍ ശേഖരിക്കുന്ന അവശ്യവസ്തുക്കളുടെ വിതരണം കളക്ടര്‍ നേരിട്ടാണ് നിര്‍വഹിക്കുന്നത് . നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി എത്തുന്നുണ്ട്. വിദേശത്തുനിന്നടക്കം നിരവധിപേരാണ് ആവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനായി സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിനെ ബന്ധപ്പെടുന്നത്. അടിയന്തിരമായി എത്തിക്കേണ്ട ലൈഫ് ജാക്കറ്റുകളുടെ വലിയ ശേഖരം നേവി ലഭ്യമാക്കി.