ജില്ലയിലെ അഞ്ഞൂറോളം വരുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിന് വിവിധ വകുപ്പുകളിലെ 1500 ജീവനക്കാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഓരോ ക്യാമ്പിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള മൂന്ന് ജീവനക്കാരായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ അടിയന്തരമായി നിയോഗിക്കപ്പെട്ടിട്ടുള്ള ക്യാമ്പുകളില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.