പാലക്കാട്: ജില്ലയില്‍ ഒരാഴ്ചയായി തുടരുന്ന പ്രകൃതിക്ഷോഭത്തില്‍ 110 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 1850 കുടുംബങ്ങളിലെ 11,654 ആളുകളെ പുനരധിവസിപ്പിച്ചു. പാലക്കാട് താലൂക്കിലെ 10 ക്യാമ്പുകളില്‍ 1634 ഉം, പട്ടാമ്പിയില്‍ 21 ക്യാമ്പുകളിലായി 2026 ഉം, മണ്ണാര്‍ക്കാട് താലൂക്കിലെ 17 ക്യാമ്പുകളില്‍ 1710 ഉം, ചിറ്റൂര്‍ താലൂക്കിലെ 23 ക്യാമ്പുകളിലായി 1303 ഉം ആലത്തൂരില്‍ 29 ക്യാമ്പുകളില്‍ 3910 ഉം, ഒറ്റപ്പാലം താലൂക്കിലെ 10 ക്യാമ്പുകളില്‍ 1017 പേരെയുമാണ് പുനരധിവസിപ്പിച്ചത്.
