സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെയും ഐ.ആര്.ഡിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ ട്രൈബല്‍ പ്രൊമോട്ടര്മാര്ക്കുളള ദ്വിദിന പരിശീലനം തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി പരിശീലനം ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ സി.ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സി.പി ഹേമചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി.കല്യാണി, ജോയ്സി ഷാജു, അംഗങ്ങളായ ബി.എം വിമല, വി.ബാലന്, കെ.എസ്.എ.സി.എസ് ജോ.ഡയറക്ടര്‍ രശ്മി മാധവന് തുടങ്ങിയവര്‍ സംസാരിച്ചു.
