ഓണത്തോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി. പാലക്കാട് ബജറ്റ് ടൂറിസം സെല്‍ സെപ്റ്റംബര്‍ പത്തിന് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര സംഘടിപ്പിക്കുന്നു. മൂന്നു ബസുകളിലായാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഇനി 20-ഓളം ടിക്കറ്റുകള്‍ ബാക്കിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2022 ജൂണ്‍ മൂന്നു വരെ 31 യാത്രകളാണ് നെഫര്‍റ്റിറ്റി നടത്തിയത്. സെപ്റ്റംബര്‍ നാലിന് നടത്തിയ രണ്ടാംഘട്ട യാത്രയില്‍ രണ്ട് എ.സി. ലോ ഫ്ളോര്‍ ബസുകളിലായി 77 പേര് പങ്കെടുത്തു.
സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാറിലേക്കും യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ശനിയും ഞായറും നെല്ലിയാമ്പതിയിലേക്കും യാത്ര നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 15, 18, ഒക്ടോബര്‍ രണ്ട് തീയതികളിലായി ആറന്മുളയിലേക്കും യാത്ര ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9947086128 എന്ന നമ്പറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന യാത്രയുടെ പേര് വാട്ട്സ് ആപ്പ് സന്ദേശമായി അയക്കണം.
