കേരള പ്രവാസി ക്ഷേമ ബോർഡ് ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ‘പ്രവാസ ജീവിതവും കാഴ്ചകളും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് മുഖ്യമന്ത്രി സെപ്റ്റംബർ 22ന് സമ്മാനം വിതരണം ചെയ്യും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായവർക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകും. 22ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് പരിപാടി.