തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ ഒന്നിന് അപേക്ഷ നൽകണം.
