മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പ് മാനന്തവാടി അഡീഷണല്‍ പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ ‘പോഷണ്‍ മാ’ മാസചരണിന്റെ ഭാഗമായി പോരുന്നന്നൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ഫുഡ് എക്സിബിഷന് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി. ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. സി.ഡി.പി.ഒ സിസിലി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി. രാധാകൃഷ്ണന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ. അമീന്, ഇന്ദിരാ പ്രേമചന്ദ്രന്, വി. ബാലന്, രമ്യ താരേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുഷമ തുടങ്ങിയവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍, അംഗണ്‍വാടി പ്രവര്‍ത്തകര്‍, അമ്മമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
