ചെറുകിട തേയില കര്‍ഷകരുടെ കൂട്ടായ്മയുടെ കാര്‍ഷിക സംരഭമായ കരടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗ്രീന്‍ ടീ കര്‍ഷക ഉത്പാദക കമ്പനി ഓര്‍ഗാനിക് ഗ്രീന്‍ ടീ ഫാക്ടറി ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. തേയില ഉത്പാദനം, ഫാക്ടറി പ്രവര്‍ത്തനം, വിപണനം തുടങ്ങിയ കാര്യങ്ങള്‍ കര്‍ഷകരുമായി ജില്ലാ കളക്ടര്‍ ചോദിച്ചറിഞ്ഞു. സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് തേയില ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനാവശ്യമായ സാഹചര്യമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, നബാര്‍ഡ് ഡി.ഡി.എം വി. ജിഷ, എല്‍.ഡി.എം വിപിന്‍ മോഹന്‍, ജില്ലാ വ്യവസായ കേന്ദ്രം ജി.എം ലിസിയാമ്മ സാമുവല്‍, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജീഷ് തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. വയനാട് ഗ്രീന്‍ ടീ കമ്പനി ചെയര്മാന് കുഞ്ഞു ഹനീഫ, സി.ഇ.ഒ കെ. ഹസ്സന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ശ്രീജിത്ത്, ഡയറക്ടര്‍മാരായ കെ.കെ പത്മനാഭന്, ടി.പി കുഞ്ഞി, വി.പി തോമസ് തുടങ്ങിയവര്‍ തേയില ഉത്പാദന വിപണി നേരിടുന്ന പ്രശ്നങ്ങള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.