ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് മലപ്പുറത്തെ കായിക താരങ്ങള്‍. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ‘കളിയാണ് ലഹരി’ എന്ന പരിപാടിയുടെ ഭാഗമായാണ് ആയിരത്തിലധികം പേര്‍ പ്രതിജ്ഞയെടുത്തത്. കായിക താരങ്ങളും കായിക സംഘടനകളും വിദ്യാര്‍ഥികളും പങ്കെടുത്തു. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം മനുഷ്യരുടെ ജീവിതം നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി മനുഷ്യരുടെ ക്രിയാത്മകത ഇല്ലാതാക്കും. ജീവിതത്തില്‍ മുന്നേറാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍താരം യു. ഷറഫലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസ്, അസി. എക്സൈസ് കമ്മീഷണര്‍ വേലായുധന്‍ കുന്നത്ത്, എം.എസ്.പി അസി. കമാന്‍ഡന്റ് ഹബീബ് റഹ്‌മാന്‍, ഒളിമ്പ്യന്‍ ആകാശ് മാധവന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍കുമാര്‍, ജില്ലാ ഫുട്ബോള്‍ അസിസോയേഷന്‍ പ്രസിഡന്റ് പ്രൊഫ. പി അഷ്റഫ്, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സി. കമ്മിറ്റി അംഗം കെ.മനോഹരന്‍, പി. ഹൃഷികേശ്കുമാര്‍, കെഎ നസീര്‍, സി സുരേഷ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എച്ച്.പി അബ്ദുല്‍ മഹ്റൂഫ് എന്നിവര്‍ സംസാരിച്ചു.