കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടിച്ചെടുത്ത തോക്കുകളും തിരകളും കോടതി ഉത്തരവ് പ്രകാരം ഡിസ്പോസ് ചെയ്തിട്ടുള്ളതും രൂപമാറ്റം വരുത്തിയ ഈയക്കട്ട നവംബര്‍ രണ്ടിന് രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നു മണി വരെ www.mstcecommerce.om വെബ്‌സൈറ്റ് മുഖേന പുനര്‍ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രസ്തുത വെബ്സൈറ്റില്‍ നിബന്ധനകള്‍ക്ക് വിധേയമായി വാങ്ങുന്നയാൾ(ബയർ) ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ലേല സാധനങ്ങള്‍ നവംബര്‍ ഒന്നിന് വൈകിട്ട് നാലുമണിവരെ അസിസ്റ്റന്റ് കമാണ്ടന്റിന്റെ അനുമതിയോടെ സായുധ സേന ആസ്ഥാനത്ത് പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2523031