കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 48-ാമത് ജൂനിയര്‍ നാഷണല്‍ (boys), 32-ാമത് സബ് ജൂനിയര്‍ boys and girls കബഡി നാഷണല്‍ ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്ന കേരള കബഡി ടീമിനായി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. ഉത്തരാഖണ്ഡിൽ നടക്കുന്ന 48-ാമത് ജൂനിയർ നാഷണൽ (boys) കബഡി ചാമ്പ്യൻഷിപ്പിലും ജാർഖണ്ഡിൽ നടക്കുന്ന 32-ാമത് സബ് ജൂനിയർ (boys and girls) നാഷണൽ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്ന കേരള ടീമിന്റെ സെലക്ഷൻ ട്രയൽസ് നവംബർ 8, 9 തീയതികളിൽ രാവിലെ 8ന് ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ച് നടത്തും.
വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മൂന്നു ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ജൂനിയർ നാഷനലിൽ പങ്കെടുക്കുന്ന ആൺകുട്ടികളുടെ പ്രായം നവംബർ 20, 2022ന് 20 വയസോ അതിൽ താഴെയോ ആയിരിക്കണം. സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവരുടെ പ്രായം ഡിസംബർ 31, 2022ന് 16 വയസോ കുറവോ ആയിരിക്കണം.