കാക്കനാട്: ഓണാവധിക്കു ശേഷം ജില്ലയിലെ സ്കൂളുകള്‍ 29 തുറന്നുപ്രവര്‍ത്തിക്കും. സാങ്കേതിക കാരണങ്ങളാല്‍ മുളവൂര്‍ ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍, ലിറ്റില്‍ ഫ്ലവര്‍ ലോവര്‍ പ്രൈമറി സ്കൂള്‍ പാനായിക്കുളം, ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏഴിക്കര, ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ ഏഴിക്കര, ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ കെടാമംഗലം, ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ നന്ത്യാട്ടുകുന്നം, ഗവണ്മെന്റ് ജൂനിയര്‍ ബേസിക് സ്കൂള്‍ കുന്നുകര എന്നീ ഏഴ് സ്കൂളുകള്‍ രണ്ടു ദിവസങ്ങള്‍ക്കുശേഷം 31 ന് ആയിരിക്കും തുറക്കുക.
