ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ മുട്ടാർ കേന്ദ്രീകരിച്ച് ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെട്ടു. മുട്ടാർ ഗ്രാമപഞ്ചായത്ത് ഓഫീസ് അദ്ദേഹം വൃത്തിയാക്കി. വിവിധ സന്നദ്ധപ്രവർത്തകർക്കും പാർട്ടിപ്രവർത്തകർക്കുമൊപ്പമാണ് അദ്ദേഹം ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ബ്രഷും കഴുകാനുള്ള ലോഷനും മന്ത്രി തന്നെ തറയിൽ ഒഴിച്ച് ആദ്യം വൃത്തിയാക്കിയശേഷം ലോഷൻ ഒഴിച്ച് വൃത്തിയാക്കുകയും ചെയ്തു.