മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് രാവിലെ ഒമ്പതിന് മേഴ്സി കോളെജ് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. പരിപാടിയില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ കെ. ബാബു, പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹസിന്‍, എ. പ്രഭാകരന്‍, കെ.ഡി പ്രസേനന്‍, അഡ്വ. കെ. പ്രേംകുമാര്‍, പി.പി സുമോദ്, അഡ്വ. കെ. ശാന്തകുമാരി, അഡ്വ. എന്‍. ഷംസുദ്ദീന്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, വാര്‍ഡ് കൗണ്‍സിലര്‍ മിനി ബാബു, മേഴ്‌സി കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ഗിസല ജോര്‍ജ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. സുനിത, കോഴിക്കോട് എംപ്ലോയ്‌മെന്റ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.രമ എന്നിവര്‍ പങ്കെടുക്കും.
70-ഓളം സ്വകാര്യ സ്ഥാപനങ്ങളിലായി മൂവായിരത്തോളം ഒഴിവുകളാണുള്ളത്. രജിസ്ട്രേഷന്‍ സൗജന്യമാണ്. ടെക്നിക്കല്‍, ഐ.ടി, ഹോസ്പിറ്റല്‍, ഹോസ്പിറ്റാലിറ്റി, ബാങ്കിങ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ് മേഖലയിലുള്ള പ്രമുഖ കമ്പനികള്‍ തൊഴില്‍മേളയില്‍ ഭാഗമാകും.  എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്, ഡിഗ്രി, പി.ജി, ഐ.ടി, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ www.jobfest.kerala.gov.in ല്‍ ഡിസംബര്‍ മൂന്നിനകം രജിസ്റ്റര്‍ ചെയ്ത് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204, 0491 2505435, 8848641283.