ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പുമ്പോഴും, ഒട്ടും മടുപ്പില്ലാതെ കൃത്യമായ ആസൂത്രണത്തിലൂടെ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ മനസ്സും വയറും നിറക്കുകയാണ് ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭക്ഷണ കമ്മറ്റി.

ആദ്യ ദിനം 8000 ൽ പരം പേരും, സ്കൂൾ അവധി ദിനമായ ചൊവ്വാഴ്ച 12000 പേരും ബുധനാഴ്ച 10000 പേരും ഭക്ഷണം കഴിച്ചതായി ഭാരവാഹികൾ പറഞ്ഞു. ആവശ്യമുണ്ടെങ്കിൽ കൂടുതൽ പേർക്ക് രുചി വിളമ്പാനുള്ള തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്.

പായസമടക്കം രുചിയേറും വിഭവങ്ങൾ ആയിരങ്ങൾക്ക് വിളമ്പുമ്പോഴും ഭക്ഷണപ്പന്തലിൽ ബഹളങ്ങളൊന്നുമില്ല, കൂടാതെ മനം നിറക്കാൻ സംഗീതവും ഉണ്ട്. ദിവസങ്ങൾ നീണ്ട സംഘാടനം ഫലപ്രദമായതിൻ്റെ സംതൃപ്തിയിലാണ് ഭക്ഷണ കമ്മിറ്റിക്കാർ. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ക്കാണ് ഭക്ഷണ കമ്മറ്റിയുടെ ചുമതല.