2022-23 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്ത് പുതിയ കോളേജ് ഓപ്ഷന് സമര്‍പ്പിച്ചവരുടെ സ്പെഷ്യല്‍ അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി ഡിസംബര്‍ രണ്ടിനകം നിര്‍ദ്ദിഷ്ട ഫീസ് ഒടുക്കേണ്ടതാണ്. ഓണ്‍ലൈനായും ഫീസ് ഒടുക്കാവുന്നതാണ്. ഫീസ് ഒടുക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവര്‍ ഫീസ് ഒടുക്കിയ ശേഷം വെബ്സൈറ്റില്‍ നിന്നും പ്രിന്റെടുത്ത അലോട്ട്മെന്റ് മെമ്മോയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ മൂന്നിനകം നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണെന്നും എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2560363, 2560364.