കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്ഷേമനിധി ബോർഡ് നൽകി വരുന്ന ഉപരിപഠനത്തിനായുളള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാർക്കോടെ എസ് എസ് എൽ സി പാസ്സായവർക്ക് ഹയർ സെക്കന്ററി തല കോഴ്സുകൾക്കും മെഡിക്കൽ, എഞ്ചിനീയറിങ്, നഴ്സിങ്, പാരാമെഡിക്കൽ,പോളിടെക്നിക് ത്രിവത്സര കോഴ്സുകൾ, ബിരുദ കോഴ്സുകൾ, ബിരുദാനന്തര ബിരുദ കോഴ്സുകൾ, എം ബി എ, എം സി എ തുടങ്ങിയ റഗുലർ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും ഉപരിപഠന സ്കോളർഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും ലഭിക്കും.വിവരങ്ങൾക്ക് 0495 2378222