ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളില്‍ കെ. ബാബു എംഎല്‍എ നിര്‍വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തി.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സി. സുമ റെഡ് റിബണ്‍ അണിയിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ്, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയോടനുബന്ധിച്ച് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളേജിന്റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ്, മരട് പി എസ് മിഷന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിന്റെ നേതൃത്വത്തില്‍ മൈം, ബോയ്‌സ് എച്ച്എസ്എസിന്റെ നേതൃത്വത്തില്‍ തീം ഡാന്‍സ്, ആര്‍ എല്‍ വി കോളേജ് വിദ്യാര്‍ഥികളുടെ നൃത്തശിള്‍പ്പം, ഇരുമ്പനം വിഎച്ച്എസ്ഇയിലെ വിദ്യാര്‍ഥികളുടെ പോസ്റ്റര്‍ പ്രദര്‍ശനം, കൊല്ലം പ്രണവം ഗ്രൂപ്പിന്റെ കാക്കാരിശ്ശി നാടകം എന്നിവ അവതരിപ്പിച്ചു.
തൃപ്പൂണിത്തുറ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ പരമേശ്വരന്‍, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ്തി സുരേഷ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എ. ബെന്നി, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി. കെ. പീതാംബരന്‍, രാധിക വര്‍മ, ജില്ലാ ടി ബി & എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ശരത് ജി റാവു, ഡോ. അനില്‍ കെ. ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.