പ്രളയ ദുരന്ത രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടെ തകരാർ സംഭവിച്ച മത്‌സ്യത്തൊഴിലാളികളുടെ യാനങ്ങൾ നന്നാക്കുന്നതിന് നടപടിയായി. ബോട്ടുകൾ അറ്റകുറ്റപ്പണികൾ നടത്തുന്ന പ്രാദേശിക യാർഡുകളിൽ ഇവ എത്തിച്ച് നന്നാക്കുന്നതിനുള്ള ചുമതല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകി സർക്കാർ ഉത്തരവായി. ഡെപ്യൂട്ടി ഡയറക്ടർമാർ ബിൽ നൽകുന്ന മുറയ്ക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടർ തുക നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.