ആറ്റിങ്ങൽ സർക്കാർ കോളേജിൽ പോളിമർ കെമിസ്ട്രി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ആറിന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകൾ (പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് ഉൾപ്പെടെ) സഹിതം കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.