കല്‍പ്പറ്റ: പ്രളയം ബാക്കിയാക്കിയ വീടുകളിലേക്ക് പതിനായിരങ്ങള്‍ തിരിച്ചുപോയപ്പോള്‍ വയനാട്ടില്‍ ശേഷിക്കുന്നത് 18 ദുരിതാശ്വാസ ക്യാമ്പുകള്‍. 213 കുടുംബങ്ങളില്‍ നിന്നുള്ള 737 പേര്‍ ഇവിടങ്ങളിലുണ്ട്. ഇതില്‍ 300 പുരുഷന്മാരും 287 സ്ത്രീകളും 150 കുട്ടികളുമാണ്. മാനന്തവാടി താലൂക്കില്‍ 11, വൈത്തിരിയില്‍ ഏഴ് എന്നിങ്ങനെയാണ് ക്യാമ്പുകള്‍. തൃശ്ശിലേരി വില്ലേജിലെ വരിനിലം ചര്‍ച്ച് ഹാളിലാണ് കൂടുതല്‍ കുടുംബങ്ങള്‍. 35 കുടുംബങ്ങളില്‍ നിന്നായി 118 പേര്‍ ഇവിടെയുണ്ട്. ഇതില്‍ 43 പുരുഷന്മാരും 61 സ്ത്രീകളും 14 കുട്ടികളുമാണ്. ഇതര ദുരിതാശ്വാസ ക്യാമ്പുകളും കുടുംബങ്ങളുടെ എണ്ണവും: എടവക ചാമാടിപ്പൊയില്‍-9, മാനന്തവാടി അടിവാരം ശിശുമന്ദിരം-12, തിരുനെല്ലി ദിശ കരിയര്‍ ഗൈഡന്‍സ് സെന്റര്‍-18, പനമരം നീരട്ടാടി മദ്രസ-5, പയ്യംപള്ളി ഊര്‍പ്പള്ളി കള്‍ച്ചറല്‍ സെന്റര്‍-5, പേരിയ ബോയ്‌സ് ടൗണ്‍ ഡബ്ല്യു.എസ്.എസ്-27, ആലാറ്റില്‍ നിര്‍മല ബില്‍ഡിംഗ്-12, തലപ്പുഴ പാരിഷ് ഹാള്‍-25, തൊണ്ടര്‍നാട് ചീപ്പാട് ഹോസ്പിറ്റല്‍-4, ബാവലി കക്കേരി ഹോം സ്‌റ്റേ-1, അച്ചൂരാനം അത്തിമൂല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍-10, കല്‍പ്പറ്റ മൈലാടിപ്പാറ ഭജനമഠം-3, ലക്കിടി ജി.എല്‍.പി സ്‌കൂളിലെ പ്രത്യേക ബ്ലോക്ക്-5, കുന്നത്തിടവക ഏകലവ്യ എല്‍.പി സ്‌കൂള്‍-20, മൂപ്പൈനാട് കാടാശ്ശേരി ട്രൈബല്‍ സ്‌കൂള്‍-10, ചുണ്ടേല്‍ മാര്‍ത്തോമ പള്ളി-4, കല്‍പ്പറ്റ എന്‍.എം.ഡി.സി ഹാള്‍-8.
