അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കീം പ്രകാരമുളള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർ 2017-18 അദ്ധ്യയന വർഷത്തിൽ 4, 7 ക്ലാസുകളിൽ പഠിച്ചിരുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥി/ വിദ്യാർത്ഥിനികളായിരിക്കണം. 4, 7 ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ സി+ ഗ്രേഡ് നേടിയവരും സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. രക്ഷാകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം 1,00,000/ രൂപയിൽ കൂടാൻ പാടില്ല.
കലാ കായിക മത്സരങ്ങളിൽ സ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനം,വിദ്യാഭ്യാസ/ റവന്യൂ ജില്ലാതലങ്ങളിൽ ഒന്നും, രണ്ടും സ്ഥാനങ്ങളും സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടിയ വിദ്യാർത്ഥികൾ് ഗ്രേസ് മാർക്കിന് അർഹരായിരിക്കും.
സ്‌കോളർഷിപ്പിന് തെരഞ്ഞെടുത്തശേഷം ഓരോ വർഷാവസാന പരീക്ഷയിലും ലഭിക്കുന്ന ഗ്രേഡ് മുൻ വർഷാവസാന പരീക്ഷയിൽ ലഭിച്ച ഗ്രേഡിനേക്കാൾ കുറവാണെങ്കിൽ അത്തരം വിദ്യാർത്ഥികളെ തുടർന്നുവരുന്ന വർഷങ്ങളിലെ ധനസഹായ പദ്ധതിയിൽ നിന്നും ഒഴിവാക്കും.
അപേക്ഷകർ ജാതി-വരുമാന സർട്ടിഫിക്കറ്റുകൾ, 4-7 ക്ലാസുകളിലെ വാർഷിക പരീക്ഷയിലെ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സർട്ടിഫിക്കറ്റ് എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. . അപേക്ഷാ ഫോം ബ്ലോക്ക്/ മുനിസിപ്പാലിറ്റി. പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 10 വൈകിട്ട് 5 വരെ നീട്ടി