ആലപ്പുഴ: ജില്ല സാക്ഷരത മിഷന്റെ നേതൃത്വത്തിൽ 150 പ്രേരക്മാരുടെയും 50 പഠിതാക്കളുടെയും നേതൃത്വത്തിൽ മുതുകുളം ബ്ലോക്കിലെ പത്തീയുർ പഞ്ചായത്തിലെ പ്രളയ സ്വാധീന പ്രദേശങ്ങളിലെ വീടുകളും അമ്പലപ്പുഴ ബ്ലോക്കിലെ കുഞ്ചുപിള്ള സ്മാരക മെമ്മോറിയൽ സ്‌കൂളും പരിസരവും ശുചീകരണം നടത്തി. അമ്പലപ്പുഴ ബ്ലോക്ക് വൈ.പ്രസിഡന്റ് മായാദേവി, ജില്ല കോ-ഓർഡിനേറ്റർ ഹരിഹരൻ ഉണ്ണിത്താൻ, അസി. കോ-ഓർഡിനേറ്റർ കെ.എം. സുബൈദ, പ്രകാശ് ബാബു, വിവധ സെന്റർ കോ-ഓർഡനേറ്റർമാർ, ബ്ലോക്കുകളിലെ എൻ.സി.ഇ.സി പ്രേരക്മാർ, പഞ്ചായത്ത് തല പ്രേരക്മാർ ഹെഡ്മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ജി.പ്രഭാകരൻ ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രേരക്മാർ, പഠിതാക്കൾ എന്നിവർ പങ്കെടുത്തു.
