ആലപ്പുഴ: യു.എ.ഇയിലെ അജ്മാനിൽ തുംബെ എന്ന സ്വകാര്യ ആശുപത്രിയിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകൾക്ക് അപേക്ഷിക്കാം. കൊച്ചിയിൽ സെപ്റ്റംബർ 15നും ബാംഗ്ലൂരിൽ 16നൂം ന്യൂഡൽഹിയിൽ 17, 18 തീയതികളിലും ഇന്റർവ്യൂ നടക്കും. ആകെ ഒഴിവ് 50. പ്രായം 35ൽ താഴെ. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ അഞ്ച്. വിശദവിവരങ്ങൾക്ക് നോർക്ക റൂട്ട്‌സിന്റെ 24 മണിക്കൂർ കാൾ സെന്ററിൽ ബന്ധപ്പെടാം. ഫോൺ 1800 425 3939, 0471 233 33 39. വെബ്‌സൈറ്റ് www.norkaroots.net.