മിഷന് ക്ലീന്‍ വയനാടിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികളും ശുചീകരണത്തിനിറങ്ങി. അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്കൂള്‍ പരിസരം വൃത്തിയാക്കിയ കുട്ടികള്‍ സമീപത്തെ പാതയോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ചു. കല്‍പ്പറ്റ നഗരസഭയിലെ ആറാം വാര്‍ഡില്‍ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളും പങ്കുചേര്‍ന്നു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.ജെ സ്കൂള്‍ പ്രിന്സിപാള് എ. സുധാറാണി അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് എസ്.ശകുന്തള, വാര്‍ഡ് കോ-ഓഡിനേറ്റര്‍ വി.ജി ജിഷ, ജീന, അഹമ്മദ്കുട്ടി, ഹംസക്കുട്ടി, അദ്ധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി.
