ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിന്റെ അപകട സാധ്യത മാപ്പിംഗ് റിപ്പോര്‍ട്ട് കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രകാശനം ചെയ്തു. ഐ.ഐ.ടി. ബോംബെ, കില എന്നിവയുടെ സംയുക്ത സംരംഭമായ കാന്‍ ആലപ്പിയുടെ നേതൃത്വത്തിലാണ് മാപ്പ് തയ്യാറാക്കിയത്.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ പ്രാദേശിക ജനതയെയും അവരുടെ ഉപജീവനത്തെയും ബാധിക്കുന്ന പ്രകൃതി പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുവന്‍ പഠനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ദുരന്ത ആസൂത്രണ പദ്ധതികളിലും വികസന പരിപാടികളിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സഹായകമാകും വിധമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് പരിപാടി വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ. ശോഭ അധ്യക്ഷത വഹിച്ചു. ബോംബെ ഐ.ഐ.ടി. റിസര്‍ച്ച് അസ്സിസിസ്റ്റന്റ് രോഹിത് ജോസഫ് മുഖ്യപ്രഭാക്ഷണം നടത്തി. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത്, കില അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. മോനിഷ് ജോസഫ്, കില റിസര്‍ച്ച് അസിസ്റ്റന്റ് ദൃശ്യ വിശ്വന്‍ പ്രൊഫ. എന്‍.സി. നാരായണന്‍, എന്നിവര്‍ സംസാരിച്ചു. കില ജില്ലാ ഫെസിലിറ്റേറ്റര്‍ ജയലാല്‍, കില സീനിയര്‍ റിസോര്‍സ് പേഴ്‌സണ്‍ ജയരാജ്, മ്യുണിക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. മിറാണ്ട, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, കില ഐ.ഐ.ടി. റിസര്‍ച് അസ്സോസിയേറ്റ്സ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.