ആലപ്പുഴ :കഞ്ഞി വീഴ്ത്തൽ കേന്ദ്രം ആവശ്യമായയിടങ്ങളിൽ ആരംഭിക്കാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഭക്ഷണം എല്ലാവർക്കും ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. ചില സ്ഥലങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കാത്ത കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അതിനുള്ള നിർദ്ദേശം നൽകി. വെള്ളത്തിൽ മുങ്ങിയ റേഷനരി ഒരു കാരണവശാലും വിതരണം ചെയ്യരുത്. റേഷൻ കടകൾ എത്രയും വേഗം തുറക്കാനുള്ള സംവിധാനം ഉണ്ടാക്കി രണ്ടു ദിവസത്തിനകം റേഷൻ വിതരണം വേണമെന്ന് മന്ത്രി സപ്ലൈ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ മാസത്തെ സൗജന്യ റേഷൻ എല്ലാവർക്കും അവകാശപ്പെട്ടതാണ്. അത് എത്രയും പെട്ടെന്ന് വിതരണം ചെയ്യണം.