അയ്യപ്പ ഭജനുകളിലൂടെ ഭക്തരുടെ മനം നിറച്ച് ഹൈദരാബാദില്‍ നിന്നെത്തിയ പഞ്ചഗിരീശ്വര ഭക്തസമാജ സംഘം. തെലുങ്ക് ചലച്ചിത്രരംഗത്തെ അഭിനേതാവ് കൂടിയായ വൈ ചന്ദ്രശേഖര്‍, കെ രാമകൃഷ്ണ എന്നിവരാണ് ഗാനാര്‍ച്ചനക്ക് നേതൃത്വം നല്‍കിയത്. ഇത് രണ്ടാം തവണയാണ് സംഘാംഗങ്ങള്‍ അയ്യപ്പസന്നിധിയില്‍ ഗാനാര്‍ച്ചന നടത്തുന്നത്.
വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ഭക്തിഗാനാര്‍ച്ചനയില്‍ മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലായി രണ്ട് മണിക്കൂറിലേറെ ഭക്തിഗീതങ്ങള്‍ ആലപിച്ചു. സന്നിധാനത്തെത്തിയ അയ്യപ്പ ഭക്തരും ഭക്തസമാജ സംഘത്തിനൊപ്പം ചേര്‍ന്നു. 1994 ല്‍ രൂപം കൊണ്ട പഞ്ചഗിരീശ്വര ഭക്തസമാജത്തില്‍ നൂറോളം അംഗങ്ങളുണ്ട്. പന്ത്രണ്ട് പേരാണ് ശബരിസന്നിധിയില്‍ ഭക്തിഗാനാര്‍ച്ചന നടത്തിയത്. വാദ്യോപകരണങ്ങളുമായി മറ്റ് സംഘാംഗങ്ങളും ഒപ്പം ചേര്‍ന്നു. മല ചവിട്ടി പുണ്യപൂങ്കാവനത്തിലെത്തി ഗാനാര്‍ച്ചനയര്‍പ്പിച്ച പഞ്ചഗിരീശ്വര ഭക്ത സമാജ സംഘാംഗങ്ങള്‍ മകരജ്യോതി ദര്‍ശനവും കഴിഞ്ഞേ അയ്യപ്പ സന്നിധിയില്‍ നിന്ന് മടങ്ങൂ.