കാസർഗോഡ്: വെളളപ്പൊക്കം സൃഷ്ടിച്ച കെടുതിയിൽനിന്നും വേഗം സംസ്ഥാനത്തെ കരകയറ്റുക എന്നലക്ഷ്യം വച്ച് ജില്ലയിൽ സെപ്തംബർ 10 മുതൽ 15 വരെ കാംപെയ്ൻ നടത്തുന്നു. ജില്ലയുടെ ചുമതലയുളള റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തൽ നടക്കുന്ന കാംപെയിനിൽ വിവിധതലങ്ങളിലും മേഖലയിലുമുളള സംഘടനകൾ, വ്യക്തികൾ , പ്രസ്ഥാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെടുന്നൺതാണ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ദുരന്തനിവാരണം സംബന്ധിച്ച ഏകോപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വകുപ്പുമേധാവികളുടെ യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് ആണ് ഇക്കാര്യം അറിയിച്ചത്. വെളളപ്പൊക്ക ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുളള മന്ത്രിയെ സഹായിക്കാൻ നിയോഗിക്കപ്പെട്ട മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ഒരിക്കലും നമ്മെബാധിക്കില്ലെന്ന് കരുതിയതും നാം സുരക്ഷാ മേഖലയിലാണെന്നുമുളള ധാരണയാണ് വെളളപ്പൊക്ക ഭീകരതയിലൂടെ തീരുത്തപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവകേരള നിർമ്മിതിക്ക് മുഖ്യമന്ത്രി നിരന്തര ഇടപെടൽ നടത്തുകയാണ്. എല്ലാദിവസവും രൺണ്ടുതവണവീതം അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചുകൊൺണ്ടിരിക്കുന്നു. ചെറിയകുഞ്ഞുങ്ങൾമുതൽ കിടപ്പിലായവർ വരെ ദുരിതാശ്വാസത്തിന്റെ ഭാഗമാകുന്നു. ജീവനക്കാർ അവരുടെ ഒരുമാസത്തെ ശബളം നൽകിയും അവരുടേതായ മേഖലകളിൽ ഇടപ്പെട്ടും സഹായനടപടി തുടരുന്നുണ്ട്. പകടമേഖലകളിൽ എല്ലാം നഷ്ടപ്പെട്ടവരെ വീണ്ടും ദുരന്തമേഖലകളിൽ താമസിപ്പിക്കാനാവില്ല. അവർക്ക് പുതിയതാമസ സംവിധാനം കണ്ടെത്തണമെന്നും ഇതിന ്‌വലിയ യത്‌നം വേണ്ടതാണെന്നും ഗോപാലകൃഷ്ണഭട്ട് പറഞ്ഞു. നയപരമല്ലാതെ നിർബന്ധിത ഇടപ്പെടൽ ഒരിക്കലും ഉണ്ടാകാൻപാടില്ലാത്തതാണ്. എല്ലാദുരിതാശ്വാസ സഹായങ്ങളും ജീല്ലാ ഭരണകുടം വഴിയാവുന്നതാണ് അതിന്റെ ലക്ഷ്യത്തിലെത്താൻ സഹായകമാവുക എന്ന് ജീല്ലാകളക്ടർ ഡോ. ഡി.സജീത് ബാബു യോഗത്തിൽ പറഞ്ഞു. പലരൂം പലർക്കും ദുരിതാശാസതുക കൈമാറുന്നത് ലക്ഷ്യത്തിലെത്തുന്നില്ല. ഔദ്യോഗികസംവിധാനത്തെ മാത്രം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും എത്ര ചെറിയതുകയായാലും ഇപ്രകാരമേനൽകാവൂ എന്നു കളക്ടർ പറഞ്ഞു.
വിവിധ വകുപ്പുമേധാവികൾ യോഗത്തിൽ തങ്ങളുടേതായ ആശയങ്ങൾ അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനസ്‌പെഷ്യൽ സെക്രട്ടറി ഗോപാലകൃഷ്ണഭട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ ജില്ലാകളക്ടർ ഡോ ഡി.സജിത് ബാബു, എ.ഡി.എം. എൻ.ദേവിദാസ്, ആർ.ഡി.ഒ, സി.ബിജൂ, ഡെപ്യൂട്ടികളക്ടർമാർ, ജില്ലയിലെ വകുപ്പുമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
