മുതിർന്ന പൗരൻമാർക്കുള്ള ഡിജിറ്റൽ സാക്ഷരത പദ്ധതിയായ നൈപുണ്യ നഗരം പദ്ധതിയിലേക്ക് സോഫ്റ്റ്വെയർ കമ്പനിയായ ജിയോജിത്ത് ടെക്നോളജീസ് 20 കമ്പ്യൂട്ടറുകൾ കൈമാറി. ജിയോജിത്ത് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാറിൽ നിന്നും ഐ.എച്ച്.ആർ.ഡി പ്രതിനിധി ജയമോൻ ജേക്കബ് കമ്പ്യൂട്ടറുകൾ ഏറ്റുവാങ്ങി. ജില്ലാ സ്കിൽ കോ ഓഡിനേറ്റർ മധു കെ. ലെനിൻ,മഹാത്മാ ഗാന്ധി നാഷണൽ ഫെല്ലോ ജാവേദ് ഹുസൈൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എറണാകുളം ജില്ലാ ആസൂത്രണ സമിതിയും കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസും(കേസ് ) ഐ.എച്ച്.ആർ.ഡി എറണാകുളം റീജിയണൽ സെൻററും സംയുക്തമായാണ് നൈപുണ്യ നഗരം പദ്ധതി നടപ്പാക്കുന്നത്.