സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ തുല്യതയില്ലാത്ത മുന്നേറ്റങ്ങളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സ്മാർട്ട് പദ്ധതിയുടെ ഭാഗമായി സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഏപ്രൺ വിതരണം ചെയ്യുന്ന സ്നേഹാദരം 23 ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സമഗ്രമായ വികസന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോർഡിനേറ്റർ ടി മോഹൻ ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ വിജയൻ ‘സുരക്ഷിത ശുചിത്വ പാചകം’ എന്ന വിഷയത്തിലും എം.എ സക്കീർ ‘അടുക്കളയിലെ പ്രായോഗികത’ എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി റീന, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വള്ളിൽ ശാന്ത, മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി രജനി ടീച്ചർ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ പ്രശാന്ത് ആറോത്ത്, ബി പി സി രാജീവൻ മാസ്റ്റർ വളപ്പിൽ കുനി, പി.കെ.ദിവാകരൻ മാസ്റ്റർ എന്നിവർ ആശംസ അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഒ.പി ബാലകൃഷ്ണൻ മാസ്റ്റർ നന്ദി പറഞ്ഞു.