ഒ.ബി.സി, ഇ.ബി.സി (Economically Backward Classes) വിഭാഗങ്ങളിലെ കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ അധികരിക്കാത്ത, സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദം/ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് PM-YASASVI (PM Young Achievers Scholarship Award Scheme for Vibrant India for OBC’s) പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു.

www.egrantz.kerala.gov.in  മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 10. വിശദാംശങ്ങൾ www.bcdd.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിബാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്. കൊല്ലം: 0474 2914417, എറണാകുളം: 0484 2429130, പാലക്കാട്: 0491 2505663, കോഴിക്കോട്: 0495 2377786.