കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹ ഹസ്തം ദുരിതാശ്വാസ കിറ്റ് വിതരണം ജില്ലാ പോലീസ് സൂപ്രണ്ട് ഹരിശങ്കര്‍ ഐ പി എസ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ  പ്രളയബാധിത പ്രദേശങ്ങളായ കുമരകം, കരീമഠം, മഞ്ചാടിക്കരി, തിരുവാര്‍പ്പ് എന്നിവടങ്ങളിലെ നിവാസികള്‍ക്കാണ് പോലീസ് സേനയുടെ ദുരിതാശ്വാസ കിറ്റുകള്‍ എത്തിച്ചത്. ജനമൈത്രി പോലീസിന്റെ ബീറ്റ് പോലീസുകാര്‍ മുഖേന ഗുണഭോക്താക്കള്‍ക്ക്  കൂപ്പണുകള്‍ നല്‍കിയിരുന്നു. കൂപ്പണുകള്‍ക്കനുസരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്തത്. അരിയും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും ശുചീകരണ വസ്തുക്കളുമടക്കം രണ്ടായിരത്തോളം കിറ്റുകളാണ്  സേന തയ്യാറാക്കിയിരുന്നത്. കേരള പോലീസ് നാലാം ബറ്റാലിയന്‍ കണ്ണൂര്‍ ,അസോസിയേഷന്റെ മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റികള്‍ എന്നിവര്‍ സമാഹരിച്ച അരിയും മറ്റു സാധനങ്ങളും കോട്ടയം എ ആര്‍ ക്യാംപിലെത്തിച്ചാണ് കിറ്റുകളാക്കിയത്. കെ പി എ ജില്ലാാ സെക്രട്ടറി അജേഷ് കുമാര്‍, കെ പി ഒ എ ജില്ലാ സെക്രട്ടറി എസ് ഡി പ്രേംജി ,കെ പി എ ജില്ലാ പ്രസിഡണ്ട് കെ.സുരേഷ് കുമാര്‍ ,കെ പി ഒ എ സംസ്ഥാന ജോ. സെക്രട്ടറി പ്രേംജി കെ.നായര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.