ലോക പാര്‍പ്പിടദിനത്തിന്റെ ഭാഗമായി സംസ്ഥാന ഭവന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രളയക്കെടുതിയില്‍ പാര്‍പ്പിടങ്ങള്‍ നഷ്ടപ്പെട്ടവ, കേടുപാടുകള്‍ പറ്റിയവ എന്നിവരുടെ സമഗ്ര പുനരധിവാസത്തിന് അനുയോജ്യമായ പദ്ധതി നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് ഹൗസിംഗ് കമ്മീഷണര്‍ അറിയിച്ചു. എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് പദ്ധതി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. പദ്ധതിയുടെ ആശയം (രണ്ട് പേജില്‍ കവിയാതെ), 15 മിനിട്ടില്‍ അവതരിപ്പിക്കാവുന്ന പവര്‍പോയിന്റ് പ്രസന്റേഷന്‍, രൂപകല്‍പ്പന (ഡ്രോയിംഗ്) എന്നിവ ഉള്‍പ്പെടെയാണ് സമര്‍പ്പിക്കേണ്ടത്. ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് നിര്‍ദേശങ്ങള്‍ക്ക് ഒക്‌ടോബര്‍ ഒന്ന് ലോക പാര്‍പ്പിടദിനത്തില്‍ ക്യാഷ് അവാര്‍ഡ് ഉള്‍പ്പെടെ സമ്മാനങ്ങള്‍ നല്‍കും. നിര്‍ദ്ദേശങ്ങള്‍ ഹൗസിംഗ് കമ്മീഷണറുടെ ഇമെയില്‍ വിലാസത്തിലോ, നേരിട്ടോ 23ന് മുന്‍പ് സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: http://www.hsgcomr.kerala.gov. in ഇമെയില്‍:housing commissioner @gmail.com ഫോണ്‍: 0471 2330720, 2331225.
